This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അല്‍മാട്ടി അണക്കെട്ട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അല്‍മാട്ടി അണക്കെട്ട്

കര്‍ണാടകത്തില്‍ ബിജാപൂര്‍ ജില്ലയിലെ ബാഗെവതി താലൂക്കില്‍ കൃഷ്ണാനദിയില്‍ നിര്‍മിച്ചിട്ടുള്ള അണക്കെട്ട്. ഇതിന്റെ ഉയരം 519 മീ.-ല്‍ നിന്നും 524.25 മീ. ആയി ഉയര്‍ത്താന്‍ കര്‍ണാടക ഗവണ്‍മെന്റ് തീരുമാനിച്ചെങ്കിലും ആന്ധ്രാ ഗവണ്‍മെന്റിന്റെ എതിര്‍പ്പുമൂലം നടന്നില്ല. അണക്കെട്ടിന്റെ ഉയരം വര്‍ധിപ്പിച്ചാല്‍ ആന്ധ്രയിലേക്കുള്ള കൃഷ്ണാനദീജലവിഹിതം കുറയുമെന്നും അതു പല ജില്ലകളിലും കൃഷിനാശത്തിനു കാരണമാകുമെന്നുമാണ് ആന്ധ്രാഗവണ്‍മെന്റിന്റെ നിലപാട്. ഇതു രണ്ടു സംസ്ഥാനങ്ങളും തമ്മില്‍ തര്‍ക്കത്തിനു കാരണമായി. കൃഷ്ണാ ഡിസ്പ്യൂട്ട് ട്രിബ്യൂണലിന്റെ അധ്യക്ഷന്‍ ജസ്റ്റീസ് ബച്ചാവത്ത് 1976-ല്‍ അല്‍മാട്ടി അണക്കെട്ടിലെ വെള്ളം വിഭജിക്കുന്നതിനെ സംബന്ധിച്ചു വ്യക്തമായ നിര്‍ദേശം നല്കുകയുണ്ടായി. ഇതിന്‍ പ്രകാരം 700 ടിഎംസി കര്‍ണാടകയ്ക്കും 800 ടിഎംസി ആന്ധ്രാപ്രദേശിനും 560 ടിഎംസി മഹാരാഷ്ട്രയ്ക്കും ലഭിക്കും.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍